ഗോളടിയിൽ ഫുട്ബോൾ ഇതിഹാസം പുസ്കസിന് ഒപ്പം സുനിൽ ഛേത്രി, ഇനി നാലു പേർ മാത്രം മുന്നിൽ

Picsart 22 06 14 22 45 33 417

ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രി ഗോളടിയിൽ ഐതിഹാസിക യാത്ര തുടരുകയാണ്. ഇന്ന് സുനിൽ ഛേത്രി നേടിയ ഗോളോടെ അന്താരാഷ്ട്ര ഫുട്ബോളിൽ സുനിൽ ഛേത്രി 84 ഗോളിൽ എത്തി. ഹംഗറി ഫുട്ബോൾ ഇതിഹാസം പുസ്കസിന്റെ അന്താരാഷ്ട്ര ഗോൾ നമ്പറുകൾക്ക് ഒപ്പം ഇതോടെ ഛേത്രി എത്തി.

ഛേത്രി 129 മത്സരങ്ങളിൽ നിന്നാണ് 84 ഗോളുകൾ നേടിയത്‌. പുസ്കസ് ആവട്ടെ 85 മത്സരങ്ങളിൽ നിന്നായിരുന്നു 84 ഗോളുകൾ നേടിയത്. ഇനി നാലു താരങ്ങൾ മാത്രമേ ഛേത്രിക്ക് മുന്നിൽ ഉള്ളൂ. 86 ഗോളുകൾ നേടിയ ലയണൽ മെസ്സി, 89 ഗോളുകൾ നേടിയ മൊക്തർ ദഹാരി, 109 ഗോളുകൾ നേടിയ അലി ദേ, പിന്നെ 117 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് ഛേത്രിക്ക് മുന്നിൽ ഉള്ളത്.