ഡാർവിൻ നൂനസ് ആൻഫീൽഡിൽ എത്തി!! ഇനി ഗോളടിയുടെ പൂരമാകും

Img 20220614 233227

ബെൻഫികയുടെ ഫോർവേഡായിരുന്ന ഡാർവിൻ നൂനസ് ഇനി ലിവർപൂളിന്റെ താരം. ഇന്ന് ലിവർപൂൾ തന്നെ നൂബസിന്റെ ട്രാൻസ്ഫർ പ്രഖ്യാപിച്ചു. രണ്ട് ദിവസമായി നൂനസ് ഇംഗ്ലണ്ടിൾ എത്തി മെഡിക്കൽ പൂർത്തിയാക്കുക ആയിരുന്നു. ഡാർവിൻ നൂനസിന്റെ നീക്കം ബെൻഫിക മിനിഞ്ഞാന്ന് തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പ്രീമിയർ ലീഗിലും നൂനസ് ഗോളടിച്ചു കൂട്ടും എന്ന പ്രതീക്ഷയിലാണ് ലിവർപൂൾ ആരാധകർ.

മാനെ ക്ലബ് വിടുന്ന സാഹചര്യത്തിൽ പകരക്കാരനായാണ് ഉറുഗ്വേയുടെ ഈ യുവതാരത്തെ ലിവർപൂൾ എത്തിക്കുന്നത്. നൂനസ്, ലൂയിസ്, ജോട, സലാ, ഫർമീനോ എന്നിവരാകും ഇനി ലിവർപൂൾ അറ്റാക്കിൽ ഉണ്ടാവുക.
20220614 233119
നൂനസ് ലിവർപൂളിൽ 6 വർഷത്തെ കരാർ ആണ് ക്ലബിൽ ഒപ്പുവെച്ചത്. 250000 യൂറോ ആഴ്ചയിൽ എന്ന വേതനം ആണ് നൂനസിന് ലിവർപൂൾ നൽകും. അഞ്ചു വർഷത്തെ കരാറും നൽകും. 80 മില്യണും ഒപ്പം 20 മില്യണോളം ആഡ് ഓൺ ആയും ലിവർപൂൾ ബെൻഫികയ്ക്ക് നൽകും.

22കാരനായ നൂനസ് അവസാന രണ്ട് സീസണുകളിലായി ബെൻഫികയ്ക്ക് ഒപ്പം ഉണ്ട്. ചാമ്പ്യൻസ് ലീഗിൽ അടക്കം ഗംഭീര പ്രകടനങ്ങൾ നടത്താൻ നൂനസിന് കഴിഞ്ഞ സീസണിലായിരുന്നു. കഴിഞ്ഞ സീസണിൽ 38 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ താരം നേടിയിരുന്നു.