ഓ സെറീന! ലാസ്റ്റ് ഡാൻസിൽ സ്വപ്ന കുതിപ്പുമായി സെറീന വില്യംസ്, രണ്ടാം സീഡിനെ വീഴ്ത്തി മൂന്നാം റൗണ്ടിൽ

Wasim Akram

Serenawilliams
Download the Fanport app now!
Appstore Badge
Google Play Badge 1

തന്റെ അവസാന ഗ്രാന്റ് സ്‌ലാം ആയ യു.എസ് ഓപ്പണിൽ സ്വപ്‍ന തുടക്കം കണ്ടത്തി ഇതിഹാസതാരം സെറീന വില്യംസ്. രണ്ടാം സീഡ് അന്നറ്റ് കോണ്ടവെയിറ്റിനെ 3 സെറ്റ് പോരാട്ടത്തിൽ ആണ് ആണ് സെറീന മറികടന്നത്. ആദ്യ മൂന്ന് റാങ്കിൽ ഉള്ള താരത്തെ തോൽപ്പിക്കുന്ന നാൽപ്പത് കഴിഞ്ഞ ആദ്യ താരം കൂടിയായി ഇതിഹാസതാരം. 11 ഏസുകൾ മത്സരത്തിൽ ഉതിർത്ത സെറീന 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു. ആദ്യ സെറ്റ് ടൈബ്രൈക്കറിൽ ജയിച്ച സെറീന രണ്ടാം സെറ്റ് 6-2 നു കൈവിട്ടു. എന്നാൽ മൂന്നാം സെറ്റിൽ യഥാർത്ഥ സെറീന അവതരിച്ചപ്പോൾ സെറ്റ് 6-2 നു നേടി താരം മത്സരം ജയിച്ചു. ഓസ്‌ട്രേലിയൻ താരം അജ്‌ല ടോമിജാനോവിച് ആണ് മൂന്നാം റൗണ്ടിൽ സെറീനയുടെ എതിരാളി.

അതേസമയം മുൻ വർഷത്തെ ഫൈനലിസ്റ്റ് ലൈയ്ല ഫെർണാണ്ടസ് രണ്ടാം റൗണ്ടിൽ പുറത്തായി. 14 സീഡ് ആയ കനേഡിയൻ താരത്തെ ലുഡ്മില്ല സാംസ്‌നോവ 6-3, 7-6 എന്ന നേരിട്ടുള്ള സ്കോറിന് അട്ടിമറിക്കുക ആയിരുന്നു. 15 സീഡ് ബ്രസീലിന്റെ ബിയാട്രിസ് മയിയെ 6-2, 6-4 എന്ന സ്കോറിന് അട്ടിമറിച്ചു മുൻ ജേതാവ് ബിയാങ്ക ആന്ദ്രീസ്കുവും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. സെർബിയൻ താരം അലക്‌സാന്ദ്രയോട് ആദ്യ സെറ്റ് 6-2 നു നേടിയ ശേഷം രണ്ടും മൂന്നും സെറ്റുകൾ 6-4, 6-2 എന്ന സ്കോറിന് കൈവിട്ട മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവും 23 സീഡുമായ ബാർബോറ ക്രജികോവയും മൂന്നാം റൗണ്ടിൽ എത്തി. അന്നയെ 6-3, 6-1 എന്ന സ്കോറിന് തകർത്ത 17 സീഡ് കരോളിന ഗാർസിയ തന്റെ മികച്ച ഫോം തുടർന്ന് മൂന്നാം റൗണ്ട് ഉറപ്പിച്ചു.