സൗദി അറേബ്യക്ക് പെട്ടെന്ന് തന്നെ ന്യൂകാസിലിനെ ഏറ്റെടുക്കാം, പ്രതിഷേധങ്ങളും ശക്തം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൗദി അറേബ്യൻ രാജകുടുംബം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിലിനെ ഏറ്റെടുക്കുന്ന ചർച്ചകൾ നേരത്തെ വഴിമുട്ടിയിരുന്നു. പ്രീമിയർ ലീഗ് ടെലികാസ്റ്റ് അവകാശമുള്ള ബീയിൻ സ്പോർട്സിനെ സൗദി അറേബ്യ ബാൻ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പ്രീമിയർ ലീഗ് കോപി റൈറ്റുകൾ ലംഘിച്ചായിരുന്നു സൗദി അറേബ്യയിൽ പ്രീമിയർ ലീഗ് മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്ത് വന്നിരുന്നത്. തെറ്റായ രീതിയിലെ സ്ട്രീമുകൾ ഉപയോഗിച്ച് കളി കാണുന്നത് വിലക്കാൻ സൗദി ഒരിക്കലും തയ്യാറായിരുന്നില്ല. ഇതായിരുന്നു പ്രീമിയർ ലീഗ് സൗദിയുടെ ഏറ്റെടുക്കലിനെ പ്രതിരോധിക്കാനുള്ള പ്രധാന കാരണം. ഇപ്പോൾ സൗദി ബീയിൻ സ്പോർട്സിനുള്ള വിലക്ക് നീക്കിയിരിക്കുകയാണ്‌

ബീയിൻ സൗദിയിൽ തിരിച്ച് എത്തുന്നതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. എങ്കിലും ബിയിൻ ചാനൽ ഇത്രകാലത്തെ നഷ്ടപരിഹാരം സൗദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂകാസിൽ ഏറ്റെടുക്കുന്നവർക്ക് സൗദി ഭരണകൂടവുമായി ബന്ധമുണ്ടാവരുത് എന്നും പ്രീമിയർ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സൗദി ഭരണകൂടം തന്നെയാണ് ന്യൂകാസിലിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നത്

നേരത്തെ ന്യൂകാസിൽ ഉടമകൾക്ക് തുക ഒക്കെ സൗദി അറേബ്യ നൽകി എങ്കിലും ഈ നീക്കത്തിനെതിരെ ഇംഗ്ലണ്ടിൽ വിവാദങ്ങൾ ഉയർന്നതോടെ പ്രീമിയർ ലീഗ് ഈ ക്ലബ് ഏറ്റെടുക്കൽ തൽക്കാലമായി തടയുക ആയിരുന്നു. ടെലികാസ്റ്റ് പ്രശ്നത്തിന് അപ്പുറം മനുഷ്യാവകാശ പ്രശ്നങ്ങളും സൗദി ഏറ്റെടുക്കലിനെ പ്രതിഷേധം ഉയരാൻ കാരണമാണ്. ഏകദേശം 300 മില്യണോളം നൽകിയാണ് സൗദി അറേബ്യ ന്യൂകാസിലിനെ ഏറ്റെടുക്കാൻ ശ്രമിക്കുന്നത്.