അരയെ തകർത്ത് ഡെൽഹി എഫ് സി

20211007 152401

ഐ ലീഗ് യോഗ്യത പോരാട്ടത്തിൽ ഡെൽഹി എഫ് സിക്ക് വലിയ വിജയം. ഇന്ന് നടന്ന മത്സരത്തിൽ അര എഫ് സിയെ നേരിട്ട ഡെൽഹി എഫ് സി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയം സ്വന്തമാക്കി. ഡെൽഹിക്ക് 29ആം മിനുട്ടിൽ യുവതാരം ഫഹദ് ആണ് ലീഡ് നൽകിയത്. 36ആം മിനുട്ടിൽ സെർജിയോ ബാർബോസ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ സബ്ബായി എത്തിയ രാധകണ്ടെ ആണ് ഒരു ലോങ് റേഞ്ചറിലൂടെ മൂന്നാം ഗോൾ നേടിയത്. ഈ വിജയത്തോടെ ഡെൽഹി 3 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമത് എത്തി. രണ്ട് മത്സരങ്ങൾ കളിച്ച അര എഫ് സിക്ക് ഒരു പോയിന്റ് മാത്രമെ ഉള്ളൂ.

Previous articleസൗദി അറേബ്യക്ക് പെട്ടെന്ന് തന്നെ ന്യൂകാസിലിനെ ഏറ്റെടുക്കാം, പ്രതിഷേധങ്ങളും ശക്തം
Next articleഇന്ത്യയുടെ മിന്നും ബാറ്റിംഗ് പ്രകടനത്തിന് ശേഷം മഴ, ആദ്യ ടി20 ഉപേക്ഷിച്ചു