ഡെന്മാര്‍ക്ക് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഉറപ്പാക്കി സാത്വിക്-ചിരാഗ് കൂട്ടുകെട്ട്, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടിന് തോൽവി

Sports Correspondent

Satwikchirag
Download the Fanport app now!
Appstore Badge
Google Play Badge 1

ഡെന്മാര്‍ക്ക് ഓപ്പൺ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനൽ ഉറപ്പാക്കി സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ന് പ്രീ ക്വാര്‍ട്ടറിൽ ഇരുവരും നിലവിലെ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്മാരും ലോക റാങ്കിംഗിൽ 14ാം സ്ഥാനക്കാരുമായ ഇന്തോനേഷ്യയുടെ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-14, 21-16.

അതേ സമയം മിക്സഡ് ഡബിള്‍സ് ജോഡികളായ ഇഷാന്‍ ഭട്നാഗര്‍ – തനിഷ ക്രാസ്റ്റോ കൂട്ടുകെട്ട് ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരോട് പ്രീ ക്വാര്‍ട്ടറിൽ പരാജയപ്പെട്ടു. 16-21, 10-21 എന്ന സ്കോറിനായിരുന്നു ഇവരുടെ പരാജയം.