ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് ചരിത്രത്തില്‍ പുതു ചരിത്രം സൃഷ്ടിച്ച് സത്യന്‍ ജ്ഞാനശേഖരന്‍. 43 വര്‍ഷത്തില്‍ ഇതാദ്യമായി ഒരിന്ത്യന്‍ താരം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തുക എന്ന നേട്ടമാണ് സത്യന്‍ ഇന്ന് സ്വന്തമാക്കിയത്. ഈ നേട്ടം കൊയ്യുന്ന രണ്ടാമത്തെ താരമാണ് സത്യന്‍. 1976ല്‍ സുധീര്‍ ഫാഡ്കേയാണ് ഇതിന് മുമ്പ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലെത്തിയത്. പ്രീക്വാര്‍ട്ടറില്‍ 3-0 എന്ന സ്കോറിന് ദക്ഷിണ കൊറിയന്‍ താരത്തിനെ കീഴടക്കിയാണ് സത്യന്‍ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 11-7, 11-8, 11-6 എന്ന സ്കോറിനായിരുന്നു സത്യന്റെ വിജയം.
ക്വാര്‍ട്ടറില്‍ ചൈനയുടെ ലിന്‍ ഗാവുയുവാനിനോട് 1-3 എന്ന സ്കോറിന് താരം കീഴടങ്ങിയതോടെ ടൂര്‍ണ്ണെന്റിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിക്കുകയായിരുന്നു. ലോക റാങ്കിംഗില്‍ നാലാം നമ്പര്‍ താരമാണ് ലിന്‍. ലോക റാങ്കിംഗില്‍ നിലവില്‍ 30ാം റാങ്കിലാണ് സത്യന്‍.