ഈസ്റ്റ് ബംഗാളിന് വിജയം, ലീഗിൽ രണ്ടാമത്

- Advertisement -

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഈസ്റ്റ് ബംഗാൾ വീണ്ടും വിജയ വഴിയിൽ എത്തി. ഇന്ന് നടന്ന മത്സരത്തിൽ റെയിൻബോ എഫ് സിയെ ആണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. ആദ്യ പകുതിയിൽ ലഭിച്ച ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് എസ്പാഡ മാർട്ടിൻ ആണ് ഈസ്റ്റ് ബംഗാളിനെ വിജയിപ്പിച്ചത്.

ലീഗിൽ ഈ വിജയത്തോടെ ഈസ്റ്റ് ബംഗാൾ രണ്ടാം സ്ഥണത്ത് എത്തി. 9 മത്സരങ്ങളിൽ നിന്ന് 17 പോയന്റാണ് ഈസ്റ്റ് ബംഗാളിന് ഉള്ളത്. 8 മത്സരങ്ങളിൽ നിന്ന് 17 പോയന്റുള്ള പീർലെസ് ആണ് ലീഗിൽ ഒന്നാമത് ഉള്ളത്. ആകെ 11 മത്സരങ്ങൾ ആണ് ലീഗിൽ ഒരു ടീമിന് ഉള്ളത്.

Advertisement