2018ൽ കേരളത്തെ സന്തോഷ് ട്രോഫി ചാമ്പ്യന്മാരാക്കിയ ടീമിന്റെ ഭാഗമായിരുന്ന ഏഴു താരങ്ങൾ അവരുടെ ഒരു മാസത്തെ ശമ്പളം സർക്കാറിന്റെ കൊറോണ പ്രതിരോധത്തിന് നൽകും. 2018ൽ കേരളത്തെ ചാമ്പ്യന്മാരാക്കിയ ടീമിലെ 11 താരങ്ങൾക്ക് അന്ന് സർക്കാർ ജോലി വാഗ്ദാനം ചെയ്തിരുന്നു. ആ ജോലിയിൽ പ്രവേശിച്ച ഏഴു പേരാണ് അവരുടെ ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നൽകാൻ തീരുമാനിച്ച് മാതൃകയായത്.
അന്ന് വിജയ ടീമിൽ ഉണ്ടായിരുന്ന മുഹമ്മദ് ഷെരീഫ്, ജിയാദ് ഹസൻ, സജിത്ത് പൗലോസ്, ഷമ്നാസ്, ശ്രീകുട്ടൻ, അനുരാഗ്, അഫ്ദാൽ എന്നിവരാണ് ഒരു മാസത്തെ ശമ്പളം നൽകാൻ തീരുമനിച്ചത്. കൊറോണ കാരണം കേരളം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം നൽകാൻ സർക്കാർ നേരത്തെ അഭ്യർത്ഥിച്ചിരുന്നു.