കേരളത്തിന്റെ സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾക്കായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. കൊച്ചിയിൽ നടക്കുന്ന മത്സരങ്ങൾക്കായി 22 അംഗ ടീമാണ് ബിനോ ജോർജ് ജോർജ്ജ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിചയസമ്പത്ത് ഉള്ളവരും യുവതാരങ്ങളും ചേർന്നുള്ളതാണ് സ്ക്വാഡ്. ജിജോ ജോർജ്ജ് ആണ് നായകൻ.
കേരളത്തിന് ഒപ്പം ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബാർ എന്നിവരാണ് ഗ്രൂപ്പിൽ ഉള്ളത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും. ഫൈനൽ റൗണ്ടിനും കേരളം ആണ് ആതിഥ്യം വഹിക്കുന്നത്.
ഡിസംബർ ഒന്നിന് നടക്കുന്ന ആദ്യ മത്സരത്തിൽ കേരളം ലക്ഷദ്വീപിനെ നേരിടും. ലക്ഷദ്വീപ് കേരളത്തിൽ എത്തി സന്തോഷ് ട്രോഫിക്കായി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 3ന് കേരളം ആൻഡമാനെയും ഡിസംബർ 5ന് പോണ്ടിച്ചേരിയെയും നേരിടും. കേരള ടീം കഴിഞ്ഞ മാസം മുതൽ പരിശീലനം നടത്തുന്നുണ്ട്. മുൻ ഗോകുലം കേരള പരിശീലകൻ ബിനോ ജോർജ്ജ് ആണ് കേരളത്തിന്റെ പരിശീലകൻ.
സ്ക്വാഡ്;
മിഥുൻ
ഹജ്മൽ
സഞ്ചു ഗണേഷ്
നൗഫൽ
മുഹമ്മദ് ആസിഫ്
രാജേഷ്
മുഹമ്മദ് ഷഫീഖ്
വിപിൻ തോമസ്
മുഹമ്മദ് അജ്സൽ
മുഹമ്മദ് ബാസിത്
ജിജോ ജോസഫ് (C)
ഷെഹീഫ്
അജയ് അലക്സ്
മുഹമ്മദ് റാഷിദ്
അർജുൻ ജയരാജ്
ബുജൈർ
അഖിൽ പ്രവീൺ
സൽമാൻ കള്ളിയത്ത്
ആദർശ്
നിജോ ഗിൽബർട്ട്
ഷിജിൽ
മുഹമ്മദ് സഫ്‌നാദ്
ജെസിൻ
ഹെഡ് കോച്ച് – ബിനോ ജോർജ്
അസിസ്റ്റന്റ് കോച്ച് – ടി.ജി.പുരുഷോത്തമൻ
ഗോൾ കീപ്പിങ് കോച്ച് – സജി ജോയ്
ഫിസിയോ – മുഹമ്മദ്
മാനേജർ – മുഹമ്മദ് സലീം
ഫിക്സ്ചർ;
ഡിസംബർ 1; കേരളം vs ലക്ഷദ്വീപ്
ഡിസംബർ 3; കേരളം vs ആൻഡമാൻ
ഡിസംബർ 5; കേരളം vs പോണ്ടിച്ചേരി