സന്തോഷ് ട്രോഫിക്ക് കോട്ടപ്പടി സ്റ്റേഡിയവും വേദിയാകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷ് ട്രോഫിക്കായി കോട്ടപ്പടി സ്റ്റേഡിയവും ഒരുങ്ങും. കോട്ടപ്പടി സ്റ്റേഡിയത്തിനും ഇന്ന് എ ഐ എഫ് എഫ് അധികൃതർ അംഗീകാ നൽകി. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 6 വരെ മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നീവിടങ്ങളിലായിരിക്കും സന്തോഷ് ട്രോഫി ഫൈനൽ മത്സരങ്ങള്‍ നടക്കുക. ഒരു ഗ്രൂപ്പിലെ മത്സരങ്ങളായിരിക്കും കോട്ടപ്പടി സ്റ്റേഡിയം വേദിയാവുക. സെമി, ഫൈനല്‍ മത്സരങ്ങള്‍ പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കും.

മഞ്ചേരി പയ്യാനാട് സ്റ്റേഡിയം മാത്രമായിരുന്നു ആദ്യ ഘട്ടത്തില്‍ ചാമ്പ്യന്‍ഷിപ്പിന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ എ.ഐ.എഫ്.എഫ് പ്രതിനിധികളായ കുശാല്‍ ദാസ് ( ജനറല്‍ സെക്രട്ടറി, എ.ഐ.എഫ്.എഫ്), അഭിഷേക് യാഥവ് (ഡപ്യൂട്ടി സെക്രട്ടറി), സി.കെ.പി. ഷാനവാസ് തുടങ്ങിയവര്‍ കോട്ടപ്പടി സ്റ്റേഡിയം സന്ദര്‍ശിച്ചു. സ്റ്റേഡിയത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി. സ്റ്റേഡിയത്തിലെ മറ്റുകാര്യങ്ങളില്‍ തൃപ്തി അറിയിച്ച എഐ.എഫ്.എഫ് പ്രതിനിധികള്‍ 35 ദിവസത്തിനുള്ള ടര്‍ഫിന്റെ നിലവാരം മെച്ചപ്പെടുത്തണമെന്ന് അറിയിച്ചു.

പത്ത് ടീമുകളായിരിക്കും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. അഞ്ച് ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പില്‍ ഓരോ ടീമിനും ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരങ്ങളുണ്ടാകും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും. സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് പരിശീലനത്തിന് ജില്ലയിലെ വിവധ സ്റ്റേഡിയങ്ങള്‍ ഒരുക്കും.

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന താരങ്ങള്‍ ബയോ ബബിളിലായിരിക്കും. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാം.