സിക്സ് പൂരം!! IPL-ൽ 200 സിക്സിൽ എത്തി സഞ്ജു സാംസൺ

Newsroom

Picsart 24 05 07 22 05 39 187
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎല്ലിൽ 200 സിക്സ് പൂർത്തിയാക്കി സഞ്ജു സാംസൺ. ഇന്ന് ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിൽ ആണ് സഞ്ജു ഈ നാഴികക്കല്ല് മറികടന്നത്. ഐപിഎല്ലിൽ 200ൽ അധികം സിക്സ് അടിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം മാത്രമാണ് സഞ്ജു. ഇന്ന് ഇതുവരെ 3 സിക്സുകൾ സഞ്ജു അടിച്ചിട്ടുണ്ട്. ഇതോടെയാണ് 200 സിക്സ് കടന്നത്.

സഞ്ജു 24 05 07 22 05 57 616

സുരേഷ് റെയ്ന, എംഎസ് ധോണി, വിരാട് കോലി് രോഹിത് ശർമ എന്നിവരാണ് സഞ്ജു അല്ലാതെ ഐപിഎല്ലിൽ 200 സിക്സ് അടിച്ച ഇന്ത്യൻ താരങ്ങൾ. 276 സിക്സ് അടിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിച്ച ഇന്ത്യൻ താരം. 357 സിക്സ് അടിച്ച വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ല് ആണ് ഐപിഎൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച താരം. ഇപ്പോൾ സഞ്ജു ഐപിഎല്ലിൽ സിക്സ് അടയിൽ പത്താം സ്ഥാനത്താണ് ഉള്ളത്.

Indian players to hit 200+ sixes in the IPL ⬇️

Rohit Sharma – 276
Virat Kohli – 258
MS Dhoni – 248
Suresh Raina – 203
Sanju Samson – 200*