“സഞ്ജു സാംസൺ അസാധ്യ ടാലന്റ് ആണ്, ഇന്ത്യൻ ടീമിൽ സഞ്ജുവിന് വലിയ ഭാവി കാണുന്നു, താരത്തിന് പിന്തുണ നൽകും” – രോഹിത് ശർമ്മ

കേരളത്തിന്റെ താരം സഞ്ജു സാംസണിൽ തനിക്ക് വലിയ പ്രതീക്ഷ ഉണ്ട് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. “സഞ്ജുവിന് വലിയ കഴിവുണ്ട്. ഐപിഎല്ലിലും മറ്റും ഞാൻ സഞ്ജു ബാറ്റ് ചെയ്യുന്നത് കണ്ടപ്പോഴെല്ലാം അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്” രോഹിത് പറഞ്ഞു.

“എല്ലാവരും നോക്കിനിന്നു പോകുന്ന ഇന്നിംഗ്‌സ് ആണ് അദ്ദേഹം കളിക്കുന്നത്. സഞ്ജുവിന് വൈദഗ്ധ്യമുണ്ട്, നിങ്ങൾ കഴിവ് എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് ഏറ്റവും നിർണായകമായ ഭാഗം ”രോഹിത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Sanjusamson

“തന്റെ കഴിവ് എങ്ങനെ ഉപയോഗിക്കണമെന്നും അത് എങ്ങനെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സഞ്ജു ഇപ്പോൾ മനസ്സിലാക്കണം. ഒരു ടീം മാനേജ്‌മെന്റ് എന്ന നിലയിൽ, ഞങ്ങൾ വളരെയധികം സാധ്യതകളും ധാരാളം കഴിവുകളും താരത്തിൽ കാണുന്നു. ആ വ്യക്തിയിൽ ഒരുപാട് മാച്ച് വിന്നിംഗ് കഴിവുകൾ നാം കാണുന്നു. അവൻ ഞങ്ങൾക്ക് വേണ്ടി കളിക്കുമ്പോൾ ഞങ്ങൾ അദ്ദേഹത്തിന് ആത്മവിശ്വാസം നൽകും, അവന് അവസരം ലഭിക്കുമ്പോഴെല്ലാം, അവനിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ട് എന്ന് സഞ്ജു മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”രോഹിത് കൂട്ടിച്ചേർത്തു.

അടുത്ത ടി20 ലോകകപ്പിലേക്കുള്ള ടീമിൽ സഞ്ജുവിനെ തീർച്ചയായും പരിഗണിക്കുന്നുണ്ട് എന്നും രോഹിത് പറഞ്ഞു.