സഞ്ജുവിന് അര്‍ദ്ധ ശതകം, കേരളം മുന്നോട്ട്

Sports Correspondent

രാജസ്ഥാനെതിരെ രഞ്ജി ട്രോഫിയിൽ തകര്‍ച്ചയിൽ നിന്ന് തിരികെ ട്രാക്കിലേക്ക് കേരളത്തെ എത്തിച്ച് സഞ്ജു സാംസൺ. സച്ചിന്‍ ബേബിയ്ക്കൊപ്പം മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് സഞ്ജു കേരളത്തെ മുന്നോട്ട് നയിച്ചത്. രാജസ്ഥാന് വേണ്ടി അനികേത് ചൗധരി 3 വിക്കറ്റ് നേടി.

Sachinbaby

30 ഓവറിൽ 110/3 എന്ന നിലയിലാണ് കേരളം. ഒരു ഘട്ടത്തിൽ 31/3 എന്ന നിലയിലായിരുന്നു കേരളം. സഞ്ജു 50 റൺസും സച്ചിന്‍ ബേബി 28 റൺസും നേടി ക്രീസിലുണ്ട്. നേരത്തെ 310/5 എന്ന നിലയിലായിരുന്ന രാജസ്ഥാനെ കേരളം 337 റൺസിന് ഓള്‍ഔട്ട് ആക്കിയിരുന്നു.