റോയൽസിന് ആയി 100 മത്സരങ്ങളും ട്വന്റി-ട്വന്റി ക്രിക്കറ്റിൽ 5,000 റൺസും പൂർത്തിയാക്കി സഞ്ജു സാംസൺ

Wasim Akram

ട്വന്റി-ട്വന്റി ക്രിക്കറ്റിൽ 5,000 റൺസ് പൂർത്തിയാക്കി മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ പ്രീമിയർ ലീഗിൽ 117 മത്സരങ്ങളിൽ 3000 ത്തിൽ അധികം റൺസ് നേടിയ സഞ്ജു കേരളത്തിനും ഇന്ത്യക്കും അടക്കം എല്ലാ മത്സരങ്ങളിലും ആയാണ് 5,000 എന്ന നേട്ടത്തിൽ എത്തിയത്.

20220423 023031

അതേസമയം രാജസ്ഥാൻ റോയൽസ് നായകൻ കൂടിയായ സഞ്ജു അവർക്ക് ഒപ്പം 100 മത്സരങ്ങളും പൂർത്തിയാക്കി. രാജസ്ഥാൻ വിലക്കപ്പെട്ട രണ്ടു സീസണുകളിൽ ഡൽഹി ഡയർഡെവിൾസിന് ഒപ്പം കളിച്ചത് ഒഴിച്ചാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച 2013 മുതൽ 7 സീസണുകളിൽ സഞ്ജു രാജസ്ഥാൻ ജേഴ്‌സി അണിഞ്ഞു. നിലവിൽ ലീഗിൽ ഒന്നാമതുള്ള രാജസ്ഥാന് ആയി കളിക്കാരൻ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും തിളങ്ങുക ആണ് സഞ്ജു ഇപ്പോൾ.