“അമ്പാട്ടി റായ്ഡുവിനെ പോലെ സഞ്ജുവിന്റെ കരിയറും അവസാനിക്കും, എത്ര കാലം ഒരു കളിക്കാരൻ സഹിക്കും?”

Newsroom

Picsart 22 11 30 12 32 49 568
Download the Fanport app now!
Appstore Badge
Google Play Badge 1

സഞ്ജു സാംസണെ ഇന്ത്യൻ ക്രിക്കറ്റ് ടീം തഴയുന്നതിന് എതിരെ ആഞ്ഞടിച്ച് മുൻ പാകിസ്താൻ സ്പിന്നർ ഡാനിഷ് കനേരിയ. ഒരു കളിക്കാരന് എത്രത്തോളം സഹിക്കാൻ കഴിയും എന്ന് കനേരിയ ചോദിക്കുന്നു. സഞ്ജു ഇതിനകം ഒരുപാട് സഹിക്കുകയും അവസരം കിട്ടുന്നിടത്തെല്ലാം സ്കോർ ചെയ്യുകയും ചെയ്ത്യ്. സെലക്ഷനികെ പീഡനങ്ങൾ നേരിട്ട് നമുക്ക് ഒരു നല്ല കളിക്കാരനെ നഷ്ടപ്പെട്ടേക്കാം എന്ന് അദ്ദേഹം ഇന്ന് പറഞ്ഞു. ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല.

Picsart 22 11 30 12 33 02 577

എക്സ്ട്രാ കവറിലും കവറിലും പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പുൾ ഷോട്ടുകളും കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു. കനേരിയ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

അമ്പാട്ടി റായിഡുവിന്റെ കരിയർ സഞ്ജുവിനെ പോലെ ആയിരുന്നു എന്നും അതുപോലെ സഞ്ജുവിന്റെ കരിയറും അവസാനിക്കുൻ എന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അമ്പാട്ടി റായ്ഡു ഒരുപാട് റൺസ് നേടി, പക്ഷേ അവൻ എന്നും അവഗണന നേരിട്ടു. ബിസിസിഐയുടെയും സെലക്ഷൻ കമ്മിറ്റിയുടെയും ആഭ്യന്തര രാഷ്ട്രീയമാണ് എല്ലാത്തിനും കാരണം. കളിക്കാർക്കിടയിൽ ബിസിസിഐക്ക് ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.