ശ്രീലങ്കയ്ക്ക് എതിരെ സഞ്ജു സാംസൺ ടീമിൽ, ബുമ്രയും ധവാനും തിരിച്ചെത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്ക് എതിരായ ട്വി20 പരമ്പരയ്ക്കും ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യ ടീം പ്രഖ്യാപിച്ചു. പരിക്ക് കാരണം ഇന്ത്യ ടീമിൽ ഇല്ലായിരുന്ന ബുമ്രയും ശിഖർ ധവാനും സ്ക്വാഡിൽ തിരികെയെത്തി. മലയാളി താരം സഞ്ജു സാംസണെ ട്വി20 സ്ക്വാഡിൽ നിലനിർത്തിയിട്ടുണ്ട്. ഏകദിനത്തിൽ സഞ്ജുവിനെ ഇത്തവണയും പരിഗണിച്ചില്ല.

വെസ്റ്റിൻഡീസിനെതിർവ് തകർത്തു കളിച്ച രോഹിത ശർമ്മയ്ക്ക് ശ്രീലങ്കയ്ക്ക് എതിരായ ട്വി20 പരമ്പരയിൽ പൂർണ്ണ വിശ്രമം നൽകി. രോഹിതിന്റെ അഭാവത്തിൽ കെ എൽ രാഹുൽ ആകും ഓപണറായി എത്തുക. റിസേർവ് ഓപണർ എന്ന നിലയിലാണ് സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചത്. ജനുവരിയിൽ ആദ്യ വാരമാണ് ശ്രീലങ്കയ്ക്ക് എതിരായ ട്വി20 പരമ്പര‌.

India’s T20I Squad for Sri Lanka series: Virat Kohli (C), Shikhar Dhawan, KL Rahul, Shreyas Iyer, Rishabh Pant (wk), Ravindra Jadeja, Shivam Dube, Yuzvendra Chahal, Kuldeep Yadav, Jasprit Bumrah, Navdeep Saini, Shardul Thakur, Manish Pandey, W Sundar, Sanju Samson.

India ODI Squad for Australia series: Virat Kohli (C), Shikhar Dhawan, Rohit Sharma, KL Rahul, Shreyas Iyer, Manish Pandey, Rishabh Pant (wk), Kedar Jadhav, Shivam Dube, Ravindra Jadeja, Kuldeep Yadav, Yuzvendra Chahal, Navdeep Saini, Shardul Thakur, Jasprit Bumrah.