മുൻ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കന് അർജുനാ അവാർഡ്. രാജ്യത്തെ കായിക മേഖലയിൽ മികവ് തെളിയിക്കുന്ന താരത്തിന് കിട്ടുന്ന പുരസ്കാരമാണ് അർജുന. ഈ പുരസ്കാരത്തിന് അർഹനാകുന്ന 27ആമത്തെ ഫുട്ബോൾ താരമാണ് ജിങ്കൻ. കഴിഞ്ഞ വർഷം ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു അർജുനാ അവാർശ് സ്വന്തമാക്കിയിരുന്നു. ഓഗസ്റ്റ് 29ന് ഈ പുരസ്കാരം ജിങ്കൻ സമ്മാനിക്കും.
ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ സെന്റർ ബാക്കായ സന്ദേശ് ജിങ്കനും, സ്ട്രൈക്കർ ജെജെയും വനിതാ ടീമിന്റെ സ്ട്രൈക്കർ ആയ ബാലാ ദേവിയും ആയിരുന്നു ഇത്തവണത്തെ അർജുന അവാർഡിനായി എ ഐ എഫ് എഫ് ശുപാർശ ചെയ്തത്. ഇതിൽ നിന്നാണ് ജിങ്കനെ തിരഞ്ഞെടുത്തത്. രാജ്യത്തിനായി നടത്തുന്ന സ്ഥിരതയാർന്ന പ്രകടങ്ങൾ കണക്കിൽ എടുത്താണ് ഈ പുരസ്കാരം. ഇന്ത്യൻ ടീമിന്റെ സ്ഥിരം സെന്റർ ബാക്കാണ് ജിങ്കൻ. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രിയ താരമായിരുന്ന ജിങ്കന് ഈ കഴിഞ്ഞ സീസൺ അവസാനത്തോടെ ക്ലബുമായി പിരിഞ്ഞിരുന്നു.