പുരുഷ ടീമിനും ഒരുപടി മേലെ വനിതകൾ!! ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ!!

- Advertisement -

ബാഴ്സലോണയുടെ പുരുഷ ടീമിന് ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിൽ കാലിടറി എങ്കിൽ അത് വനിതാ ടീമിന് സംഭവിച്ചില്ല. ബാഴ്സലോണ വനിതകൾ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് നടന്ന ക്വാർട്ടറിൽ സ്പെയിനിലെ തന്നെ വലിയ ശക്തികളായ അത്ലറ്റിക്കോ മാഡ്രിഡിനെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സലോണയുടെ വിജയം.

ഒപ്പത്തിനൊപ്പം നിന്ന് പോരാട്ടം കണ്ട മത്സരത്തിൽ 80ആം മിനുട്ടിലാണ് ബാഴ്സലോണ നിർണായകമായ ഗോൾ നേടിയത്. ഫ്രഞ്ച് താരം ഹെയ്ര ഹമ്ര്റയുടെ ബൂട്ടിൽ നിന്നായിരുന്നു ഗോൾ. കൊറോണ ആയതിനാൽ ഒറ്റ നോക്കൗട്ട് മത്സരമായാണ് ക്വാർട്ടർ മുതൽ ഉള്ള പോരാട്ടം നടക്കുന്നത്. സെമി ഫൈനലിൽ വോൾവ്സ്ബർഗിനെയാകും ബാഴ്സലോണ നേരിടുക. ഗ്ലാസ്കോ സിറ്റിയെ 9-1 എന്ന സ്കോറിന് തോല്പ്പിച്ചാണ് വോൾവ്സ്ബർഗ് സെമിയിലെത്തിയത്.

Advertisement