സാം കെർ ഓസ്ട്രേലിയൻ ലീഗ് ചരിത്രത്തിലെ ആദ്യ വനിത മാർക്വീ താരം

Newsroom

ഓസ്ട്രേലിയൻ വനിതാ ലീഗിൽ ആദ്യമായി ഒരു മാർകീ താരം. ഓസ്ട്രേലിയൻ സൂപ്പർ സ്റ്റാർ സാം കെറിനെയാണ് ഓസ്ട്രേലിയൻ വനിതാ ലീഗ് ക്ലബായ പെർത് ഗ്ലോറി മാർക്വീ താരമായി സൈൻ ചെയ്തത്. സാധാരണ ഓസ്ട്രേലിയയിലെ ക്ലബുകൾ അവരുടെ പുരുഷ ടീമിനാണ് മാർകീ താരത്തിന്റെ ഫണ്ട് മാറ്റിവെക്കാറ്‌‌. എന്നാൽ അതിനൊരു മാറ്റം സൃഷ്ടിച്ചിരിക്കുകയാണ് പെർത് ഗ്ലോറി.

കഴിഞ്ഞ വെസ്റ്റ്ഫീൽഡ് ലീഗിൽ പെർത് ഗ്ലോറി ആകെ നേടിയ 25 ഗോളുകളിയിൽ പകുതിയിൽ അധികവും സാം കെർ ആയിരുന്നു നേടിയത്. കെർ തന്നെ ആയിരുന്നു ലീഗിലെ ടോപ്പ് സ്കോററും. സാം കെറിന്റെ തുടർച്ചയായ അഞ്ചാം സീസണാകും പെർത് ഗ്ലോറിയിൽ ഇത്.