അരങ്ങേറ്റത്തില്‍ ശതകവുമായി പൃഥ്വി ഷാ, അതും നൂറ് പന്തില്‍ താഴെ, നേട്ടം കൊയ്യുന്ന മൂന്നാമത്തെ താരം

അരങ്ങേറ്റ മത്സരത്തില്‍ ശതകം നേടുകയും അതും നൂറ് പന്തില്‍ താഴെ മാത്രം നേടുകയും ചെയ്തത് വഴി അപൂര്‍വ്വ നേട്ടവുമായി പൃഥ്വി ഷാ. ഇന്ത്യയുടെ 293ാം ടെസ്റ്റ് താരമായി രാജ്കോട്ടില്‍ തന്റെ ടെസ്റ്റ് കരിയര്‍ ആരംഭിച്ച പൃഥ്വി ഷാ 99 പന്തില്‍ നിന്ന് ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ശിഖര്‍ ധവാന്‍, ഡ്വെയിന്‍ സ്മിത്ത് എന്നിവര്‍ക്ക് പിന്നിലായി അരങ്ങേറ്റത്തില്‍ ശതകം നേടുന്ന താരമായി മാറി.

സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇന്ത്യയ്ക്കായി ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ഇന്ത്യയ്ക്കായി അരങ്ങേറ്റത്തില്‍ ശതകം നേടുന്ന ഏറ്റവും പ്രായം കുറ‍ഞ്ഞ താരമാണ് പൃഥ്വി ഷാ. മുഹമ്മദ് അഷ്റഫുള്‍ ആണ് അരങ്ങേറ്റത്തില്‍ ശതകം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം. ഹാമിള്‍ട്ടണ്‍ മസകഡ്സ, സലീം മാലിക്ക് എന്നിവര്‍ക്ക് പിന്നിലായാണ് ഷാ ഇപ്പോള്‍ നിലകൊള്ളുന്നത്. 18 വയസ്സും 329 ദിവസവുമാണ് ഷായുടെ പ്രായം.

 

Previous articleമെസ്സി അർജന്റീന ടീമിൽ തിരിച്ചെത്തുമെന്ന് ബാഴ്‌സലോണ പരിശീലകൻ
Next articleസാം കെർ ഓസ്ട്രേലിയൻ ലീഗ് ചരിത്രത്തിലെ ആദ്യ വനിത മാർക്വീ താരം