ലിവർപൂൾ താരം മുഹമ്മദ് സലാ ലിവർപൂളുമായുള്ള കരാർ നീട്ടി. നീണ്ട അഞ്ചുവർഷത്തേക്കാണ് താരം കരാർ നീട്ടിയത്. പുതിയ കരാർ പ്രകാരം 2023 വരെ സലാ ലിവർപൂളിൽ തുടരും. കഴിഞ്ഞ വർഷം പ്രീമിയർ ലീഗിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് പുതിയ കരാർ നൽകാൻ ലിവർപൂൾ തീരുമാനിച്ചത്. താരത്തെ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാമെന്ന വമ്പൻ ക്ലബ്ബുകളുടെ മോഹങ്ങൾക്ക് തിരിച്ചടിയാവും സലായുടെ പുതിയ കരാർ.
കഴിഞ്ഞ സീസണിൽ ലിവർപൂളിന് വേണ്ടി എല്ലാ മത്സരങ്ങളിലും കൂടി സലാ 44 ഗോളുകൾ അടിച്ചു കൂട്ടിയിരുന്നു. പി.എഫ്.എ അവാർഡ് അടക്കം നിരവധി അവാർഡുകളും താരം കഴിഞ്ഞ സീസണിൽ നേടിയിരുന്നു. ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സലാ എത്തിച്ചെങ്കിലും പരിക്കുമൂലം താരത്തിന് ഫൈനൽ പൂർത്തിയാക്കാനായിരുന്നില്ല. ഈജിപ്തിന്റെ കൂടെ ലോകകപ്പിൽ കളിച്ചെങ്കിലും ലിവർപൂളിലെ തന്റെ ഫോം റഷ്യയിൽ എടുക്കാൻ താരത്തിനായിരുന്നില്ല. ഈജിപ്ത് ഒരു മത്സരം പോലും ജയിക്കാതെ ലോകകപ്പിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
