ലിവർപൂളിന് ആയി 150 ഗോളുകൾ എന്ന നേട്ടം സ്വന്തം പേരിൽ കുറിച്ചു മുഹമ്മദ് സലാഹ്. ഇംഗ്ലീഷ് ക്ലബിന് ആയി 150 ഗോളുകൾ നേടുന്ന പത്താമത്തെ താരമായി മാറി ഇതോടെ ഈജിപ്ത് താരം. നോർവിച്ചിനു എതിരായ ഗോളിലൂടെയാണ് ഇന്ന് താരം ഈ നേട്ടത്തിൽ എത്തിയത്. വെറും 233 മത്സരങ്ങളിൽ നിന്നാണ് താരം 150 ഗോളുകൾ എന്ന നേട്ടം കൈവരിച്ചത്.
ഏറ്റവും വേഗത്തിൽ 150 ഗോളുകൾ നേടുന്ന രണ്ടാമത്തെ ലിവർപൂൾ താരമായും സലാഹ് ഇതോടെ മാറി. 226 മത്സരങ്ങളിൽ നിന്നു 150 ഗോളുകൾ തികച്ച ലിവർപൂൾ ഇതിഹാസ താരം ജയിംസ് ഹണ്ട് ആണ് സലാഹിനെക്കാൾ വേഗത്തിൽ 150 ഗോളുകൾ ലിവർപൂളിന് ആയി നേടിയ താരം. എ. എസ് റോമയിൽ നിന്നു ലിവർപൂളിൽ എത്തിയ സലാഹ് അവർക്ക് പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുന്നതിൽ മുഖ്യ പങ്ക് ആണ് വഹിച്ചത്.