ചരിത്രം ആയി 6 മിനുട്ടിനിടയിൽ സലായുടെ ഹാട്രിക്ക്, ലിവർപൂളിന്റെ വക ഒരു സെവനപ്പ്

Newsroom

യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന്റെ ആറാട്ട്. അവർ ഇന്ന് സ്കോട്ലൻഡിൽ നടന്ന മത്സരത്തിൽ റേഞ്ചേഴ്സിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. സബ്ബായി എത്തി 6 മിനുട്ടുകൾക്ക് അകം ഹാട്രിക്ക് അടിച്ച മൊ സലാ ആയി ഇന്നത്തെ മത്സരത്തിലെ താരം. സലാ 68ആം മിനുട്ടിൽ സബ്ബായി എത്തിഉആയിരുന്നു സലാ ഗോളടിച്ച് കൂട്ടിയത്.

20221013 022814

തുടക്കത്തിൽ 16ആ മിനുട്ടിൽ അർഫീൽഡ് നേടിയ ഗോളിൽ റേഞ്ചേഴ്സ് ആണ് ലീഡ് എടുത്തത്. അതിൽ ലിവർപൂൾ പതറിയില്ല. അവർ ഒരു കോർണറിൽ നിന്ന് ഫർമിനോയുടെ ഹെഡറിലൂടെ 24ആം മിനുട്ടിൽ സമനില നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫർമിനോ തന്നെ ലിവർപൂളിന് ലീഡ് നൽകി. അതു കഴിഞ്ഞ് നൂനിയസിലൂടെ മൂന്നാം ഗോളും വന്നു. ഇത് കഴിഞ്ഞായിരുന്നു സലായുടെ വരവ്.

20221013 022722

76ആം മിനുട്ടിൽ ആയിരുന്നു സലായുടെ ആദ്യ ഗോൾ. 80ആം മിനുട്ടിൽ രണ്ടാം ഗോളും 81ആം മിനുട്ടിൽ ഹാട്രിക്ക് തികച്ച ഗോളും വന്നും. അപ്പോഴേക്ക് സ്കോർ 6-1 ആയി. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഹാട്രിക്ക് ആണിത്. പിന്നെ യുവതാരം എലിയറ്റ് കൂടെ ഗോൾ നേടിയതോടെ ലിവർപൂൾ വിജയം പൂർത്തിയായി. 9 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമത് നിൽക്കുകയാണ് ലിവർപൂൾ.