സാജിദ് ഖാൻ ആണ് താരം, പാകിസ്താന് ഇന്നിങ്സ് വിജയം

Newsroom

ധാക്ക ടെസ്റ്റിന്റെ അഞ്ചാം ദിവസം ബംഗ്ലാദേശിനെ എറിഞ്ഞിട്ടു കൊണ്ട് പാകിസ്താൻ ഇന്നിങ്സ് വിജയം സ്വന്തമാക്കി. 205 റൺസിനാണ് ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിൽ ഓൾ ഔട്ട് ആയത്. ഇന്നിങ്സിനും 8 റൺസിനും ആയിരുന്നു പാകിസ്ഥാന്റെ വിജയം. രണ്ടാം ഇന്നിങ്സിലും സാജിദ് ഖാൻ തന്നെയാണ് ബംഗ്ലാദേശ് ചെറുത്തു നിൽപ്പിനെ തകർത്തത്. സാജിദ് ഖാൻ രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ സാജിദ് ഖാൻ എട്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു. താരം തന്നെയാണ് കളിയിലെ മാൻ ഓഫ് സി മാച്ച്.

ആദ്യ ഇന്നിങ്സിൽ പാകിസ്താൻ 300 റൺസ് എടുത്തായിരുന്നു ഡിക്ലയർ ചെയ്തത്. ബംഗ്ലാദേശിനെ ആദ്യ ഇന്നിങ്സിൽ 87 റണ്ണിന് എറിഞ്ഞിട്ട് ഫോളോ ഓൺ ചെയ്യിപ്പിച്ചാണ് രണ്ടാം ഇന്നിങ്സിലും അവരെ പാകിസ്താൻ കീഴ്പ്പെടുത്തിയത്. 63 റൺസ് എടുത്ത ഷാകിബ്, 45 റൺസ് എടുത്ത ലിറ്റൺ ദാസ്, 48 റൺസ് എടുത്ത മുഷ്ഫിഖുർ റഹ്മാൻ എന്നിവർ ബംഗ്ലാദേശിനെ രക്ഷിക്കാൻ നോക്കി എങ്കിലും ഫലം ഉണ്ടായില്ല. പാകിസ്താന് വേണ്ടി രണ്ടാം ഇന്നിങ്സിൽ ഷഹീൻ അഫ്രീദി, ഹസൻ അലി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.