അച്ഛൻ പാകിസ്ഥാനി, അമ്മ ഇറാഖി, മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറാൻ സിദാൻ ഇഖ്ബാൽ തയ്യാർ!!

Newsroom

സിദാൻ ഇഖ്ബാൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുവപ്പ് ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചേക്കും. 18കാരനായ സിദാൻ അമർ ഇഖ്ബാൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് റിസേർവ്സ് ടീമുകൾക്കായി ഗംഭീര പ്രകടനങ്ങൾ നടത്തുന്ന സിദാൻ ഇഖ്ബാൽ ഇന്ന് യങ് ബോയ്സിനെതിരെ കളത്തിൽ ഇറങ്ങുക ആണെങ്കിൽ അത് ഒരു ചരിത്രമാകും. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്ന ദക്ഷിണേഷ്യൻ വേരുള്ള ആദ്യ താരമാകും സിദാൻ.

ഇറാഖി സ്വദേശിനിയായ മാതാവിന്റെയും പാകിസ്താൻ സ്വദേശി ആയ പിതാവിന്റെയും മകനായി മാഞ്ചസ്റ്ററിലാണ് സിദാൻ ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ താരം മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ എത്തി 9ആം വയസ്സിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സ്കൗട്ട് ചെയ്ത് അക്കാദമിയിൽ എത്തിക്കുന്നത്. ഇപ്പോൾ ഇറാഖ് അണ്ടർ 23 ദേശീയ ടീമിന്റെ താരം കൂടിയാണ് സിദാൻ ഇഖ്ബാൽ