“ഐ എസ് എല്ലിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം സഹൽ” – കിബു വികൂന

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം സഹൽ അബ്ദുൽ സമദ് ആണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന. സഹലിനെ താൻ നന്നായി വീക്ഷിക്കുന്നുണ്ട്. സഹലിന്റെ ടാലന്റ് തന്നെ അത്ഭുതപ്പെടുത്തുന്നു. സഹൽ തന്നെയാണ് ഐ എസ് എല്ലിലെ ഏറ്റവും ടാലന്റഡ് ആയ താരം എന്നും വികൂന പറഞ്ഞു.

കഴിഞ്ഞ പരിശീലകൻ ഈൽകോ ഷറ്റോരി നിരന്തരമായി സഹലൈനെ വിമർശിക്കുക ആയിരുന്നു ചെയ്തിരുന്നത്. അപ്പോഴാണ് പുതിയ പരിശീലകന്റെ സഹൽ പ്രശംസ. ഇന്ത്യയുടെ സ്റ്റാർ ആയി സഹൽ മാറും എന്നും വികൂന പറയുന്നു. സഹൽ മാത്രമല്ല വേറെയും മികച്ച യുവതാരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടെന്ന് വികൂന പറയുന്നു. രാഹുൽ കെപി, നൊങ്ഡമ്പ, ജീക്സൺ എന്നിവർ ഒക്കെ ക്ലബിന് ഈ സീസണിൽ വലിയ മുതൽ കൂട്ടാകും എന്നും വികൂന പറഞ്ഞു.