ലൂണക്കും പരിക്ക്, ഫൈനൽ കളിക്കുന്ന കാര്യം സംശയത്തിൽ

Luna Blasters

കേരള ബ്ലാസ്റ്റേഴ്സിന് ഫൈനലിന് മുമ്പ് വലിയ ഒരു ആശങ്ക കൂടെ‌‌‌. ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പ്ലേ മേക്കറും ക്യാപ്റ്റനും ആയ ലൂണയ്ക്ക് പരിക്കേറ്റിരിക്കുകയാണ്. താരം ഇന്ന് പ്രസ് കോൺഫറൻസിൽ പങ്കെടുക്കേണ്ടതായിരുന്നു. താരത്തിന് പരിക്ക് ആണെന്നും അതുകൊണ്ടാണ് പ്രസ് മീറ്റിന് എത്താത്തത് എന്നും ഇവാൻ വുകമാനോവിച് പറഞ്ഞു. ലൂണ ഇപ്പോൾ മെഡിക്കൽ ടീമിനൊപ്പം ആണ്. അദ്ദേഹം കളിക്കാൻ നാളെ ഉണ്ടാകുമോ എന്ന് അറിയില്ല എന്നും ഇവാൻ പറഞ്ഞു. നാളെ ആര് ക്യാപ്റ്റൻ ആകുമെന്ന് അറിയില്ല എന്നും ഇവാൻ പറഞ്ഞു.

നാളെ ആരൊക്കെ ഇറങ്ങും എന്ന് തനിക്ക് അറിയില്ല എന്ന് ഇവാൻ പറഞ്ഞു. ലൂണ ടീമിന്റെ പ്രധാന ക്രിയേറ്റീവ് സോഴ്സ് ആണ് താരം കളിച്ചില്ല എങ്കിൽ അത് ക്ലബിന് വൻ തിരിച്ചടിയാകും. പരിക്ക് കാരണം സഹൽ നാളെ കളിക്കില്ല എന്ന് ഇന്നലെ ഇഷ്ഫാഖ് പറഞ്ഞു എങ്കിലും ഇന്ന് ഇവാൻ സഹൽ പരിശീലനം പുനരാരംഭിച്ചു എന്ന് പറഞ്ഞു. ഇന്ന് വൈകിട്ട് ടീമിനൊപ്പം താരം പരിശീലനം നടത്തും എന്നും കോച്ച് പറഞ്ഞു.