കോഴിക്കോട്, മെയ് 21: ഇന്ത്യയ്ക്ക് വേണ്ടി സാഫ് അണ്ടർ-19 ചാംപ്യൻഷിപ് വിജയിച്ച മലയാളി പ്രധിരോധ താരം മുഹമ്മദ് റാഫി ഗോകുലം കേരള എഫ് സിയുമായി കരാറിലെത്തി.
മുവാറ്റുപുഴ സ്വദേശിയായ റാഫി, സാഫിനു പുറമെ എ ഫ് സി അണ്ടർ-19 ക്വാളിഫയിങ് റൌണ്ട്, റഷ്യ, ടർക്കി, വനറ്റു, എന്നീ രാജ്യങ്ങളിലെ പ്രദർശന മത്സരങ്ങൾക്കും വേണ്ടി ഇന്ത്യൻ ജേർസി അണിനിട്ടുണ്ട്.
ബെംഗളൂരു എഫ് സി അക്കാദമിയിലൂടെ വളർന്നു വന്ന റാഫി, ബെംഗളൂരു ക്ലബിന് വേണ്ടി സൂപ്പർ ഡിവിഷനും വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം എം എ കോളേജ് കോതമംഗലത്തിനു വേണ്ടി കേരള പ്രീമിയർ ലീഗ് കളിച്ചിരുന്നു. ഒരു ഗോളും, മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയ റാഫി മികച്ച പ്രകടനമായിരിന്നു കാഴ്‌ചവെച്ചത്.
“ഗോകുലത്തിന്റെ ഭാഗമാകുവാൻ കഴിയുന്നതിൽ വളരെയധികം സന്തോഷമുണ്ട്. നല്ല പ്രകടനം കാഴ്‌ചവെയ്‌ക്കണം എന്നാണ് ആഗ്രഹം,” മുഹമ്മദ് റാഫി പറഞ്ഞു.
“വളർന്നു വരുന്ന മലയാളി കളിക്കാർക്ക് അവസരം ഒരുക്കുകയാണ് ഞങ്ങളുടെ ലക്‌ഷ്യം. റാഫി ഭാവി വാഗ്ദാനമാണ്. റാഫിക്കു ക്ലബ്ബിന്റെ കൂടെ നല്ല ഭാവി നേരുന്നു,” ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.