സാഫ് കപ്പിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, സഹൽ ടീമിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒക്ടോബറിൽ നടക്കുന്ന സാഫ് കപ്പിനായുള്ള 23 അംഗ സ്ക്വാഡ് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച് പ്രഖ്യാപിച്ചു. മലയാളി താരം സഹൽ അബ്ദുൽ സമദ് ടീമിൽ ഇടം നേടി. ആശിഖ് ടീമിനൊപ്പം ഇല്ല. യുവതാരങ്ങളായ യാസിർ മുഹമ്മദ്, ലിസ്റ്റൺ, മൻവീർ എന്നിവർ ടീമിൽ ഉണ്ട്.

ഇന്ത്യ ഉൾപ്പെടെ ആകെ അഞ്ചു ടീമുകൾ മാത്രമെ ഇത്തവണ സാഫ് കപ്പിൽ പങ്കെടുക്കുന്നുള്ളൂ. ഇന്ത്യക്ക് ഒപ്പം ആതിഥേയരായ മാൽഡീവ്സ്, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവർ ആണ് ടൂർണമെന്റിൽ ഉള്ളത്. ഭൂട്ടാൻ ടൂർണമെന്റിൽ പങ്കെടുക്കുന്നില്ല. സസ്പെൻഷൻ നേരിടുന്ന പാകിസ്താനും ടൂർണമെന്റിന് ഉണ്ടാകില്ല.

ഒക്ടോബർ 1 മുതൽ 13 വരെ ആകും ടൂർണമെന്റ് നടക്കുക. ബയോ ബബിളിൽ ആയിരിക്കും ടൂർണമെന്റ് നടക്കുക. കോവിഡ് -19 കാരണം ഏകദേശം ഒരു വർഷത്തോളം നീട്ടിവെക്കേണ്ടി വന്ന ടൂർണമെന്റ് ആണ് അവസാനം നടക്കുന്നത്. 2018ൽ ബംഗ്ലാദേശിൽ നടന്ന അവസാന സാഫ് കപ്പിൽ ഫൈനലിൽ ഇന്ത്യയെ 2-1 ന് പരാജയപ്പെടുത്തി കൊണ്ട് മാൽഡീവ്സ് ആയിരുന്നു കപ്പ് ഉയർത്തിയത്.

Fixture;
3rd October – India vs Bangladesh
6th October – India vs Sri Lanka
8th October – India vs Nepal
11th October – India vs Maldives

സ്ക്വാഡ്;

GOALKEEPERS: Gurpreet Singh, Amrinder Singh, Vishal Kaith.

DEFENDERS: Pritam Kotal, Seriton Fernandes, Chinglensana Singh, Rahul Bheke, Subhasish Bose, Mandar Rao Dessai.

MIDFIELDERS: Udanta Singh, Brandon Fernandes, Lalengmawia, Anirudh Thapa, Sahal Abdul Samad, Jeakson Singh, Glan Martins, Suresh Singh, Liston Colaco, Yasir Mohammad.

FORWARDS: Manvir Singh, Rahim Ali, Sunil Chhetri, Farukh Choudhary.