കൂറ്റന്‍ ചേസിംഗിനിടെ 18 റൺസ് തോൽവി വഴങ്ങി ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ടിന് വിജയം

Sports Correspondent

Sophiadunkley

വനിത ടി20 ലോകകപ്പിലെ ഇന്നലെ നടന്ന സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 18 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 247/7 എന്ന കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി ദക്ഷിണാഫ്രിക്ക പൊരുതുകയായിരുന്നു.

ഇംഗ്ലണ്ടിനായി സോഫിയ ഡങ്ക്ലി 19 പന്തിൽ 59 റൺസ് നേടി വെടിക്കെട്ട് പ്രകടനം പുറത്തെടുത്തപ്പോള്‍ ആലീസ് കാപ്സി(33 പന്തിൽ 61), നത്താലി സ്കിവര്‍(25 പന്തിൽ 51) എന്നിവരും അര്‍ദ്ധ ശതകങ്ങള്‍ നേടി. ദക്ഷിണാഫ്രിക്കയ്ക്കായി നദീന്‍ ഡി ക്ലെര്‍ക്ക് മൂന്നും ഷബ്നിം ഇസ്മൈൽ രണ്ടും വിക്കറ്റ് നേടി.

23 പന്തിൽ 65 റൺസ് നേടിയ ച്ലോ ട്രയൺ തന്റെ മികച്ച ഫോം തുടര്‍ന്നപ്പോള്‍ നദീന്‍ 27 പന്തിൽ50 റൺസ് നേടി. ടാസ്മിന്‍ ബ്രിറ്റ്സ് 38 റൺസും നേടി. ലോറൻ ബെല്ലും ചാര്‍ലറ്റ് ഡീനും മൂന്ന് വീതം വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ടിനായി ബൗളിംഗിൽ മികച്ച് നിന്നത്.