റഷ്യൻ പ്രീമിയർ ലീഗ് ജൂൺ 21ന് പുനരാരംഭിക്കുമെന്ന് റഷ്യൻ ഫുട്ബോൾ ഫെഡറേഷൻ. റഷ്യൻ പ്രീമിയർ ലീഗ് പുനരാരംഭിക്കുമ്പോൾ ആരാധകരെ അനുവദിക്കുമെന്നും റഷ്യൻ ഫുട്ബോൾ ഫെഡറേഷൻ പറഞ്ഞു. ഇതാദ്യമായാണ് കൊറോണക്കാലത്ത് ഫുട്ബോൾ സ്റ്റേഡിയത്തിൽ ആരാധകരെ പ്രവേശിപ്പിക്കുമെന്ന് സ്ഥിരീകരിക്കുന്നത്. സ്റ്റേഡിയം കപ്പാസിറ്റിയുടെ 10% ആളുകളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പികുമെന്നാണ് റഷ്യൻ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചത്.
റഷ്യൻ ക്ലബ്ബുകളിലെ സാമ്പത്തിക പ്രതിസന്ധി ആണ് ഫെഡറേഷൻ കാണികളെ അനുവദിക്കാൻ തീരുമാനിച്ചതിന് പിന്നിൽ. ഇതേ തുടർന്ന് ആദ്യ ഫേസ് എന്ന നിലയ്ക്ക് 10% അനുവദിക്കും. സെനിറ്റിനെ പോലുള്ള വമ്പൻ ക്ലബ്ബുകൾക്ക് 75,000 കാണികളെ ഉൾക്കൊള്ളിക്കാൻ ഉള്ള സ്റ്റേഡിയമുള്ളപ്പോൾ ഓറൻബർഗ് ഗാസോവിചിന് 7,500 പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന സ്റ്റേഡിയം മാത്രമാണുള്ളത്.