നിശ്ചിത സമയത്ത് സമനില, റഷ്യ – സ്പെയ്ൻ എക്സ്ട്രാ ടൈമിലേക്ക്

Roshan

റഷ്യ – സ്പെയ്ൻ പ്രീക്വാർട്ടർ മത്സരം എക്സ്ട്രാ ടൈമിലേക്ക്. 90 മിനിറ്റ് അവസാനിച്ചപ്പോഴും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിയുന്നു.

പതിനൊന്നാം മിനിറ്റിൽ ഇഗ്‌നേഷേവിച്ച് വഴങ്ങിയ സെല്ഫ് ഗോളിൽ ആണ് സ്പെയ്ൻ മുന്നിൽ എത്തിയത്. എന്നാൽ 41ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ റഷ്യ സമനില പിടിച്ചു. രണ്ടാം പകുതിയിലും കാര്യമായ മുന്നേറ്റം നടത്താൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല. സ്പെയ്ൻ ഇനിയെസ്റ്റയെ രംഗത്തിറക്കി എങ്കിലും റഷ്യൻ പ്രതിരോധപൂട്ട് പൊട്ടിക്കാൻ സ്പെയ്ന് കഴിഞ്ഞില്ല.

ഇനി മത്സരം എക്സ്ട്രാ ടൈമിലേക്ക്, അതിലും സമനില എങ്കിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial