പാട്രിസിയോയുടെ ആരോഗ്യ നില തൃപ്തികരം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂളിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ വോൾവ്‌സ് ഗോൾ കീപ്പർ റൂയി പാട്രിസിയോയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് വോൾവ്‌സ് പരിശീലകൻ നുനോ എസ്പിരിറ്റോ. പാട്രിസിയോക്ക് ബോധം പൂർണമായും തിരികെ ലഭിച്ചുവെന്നും താരത്തിന് നടന്ന സംഭവങ്ങൾ എല്ലാം ഓർമയുണ്ടെന്നും വോൾവ്‌സ് പരിശീലകൻ പറഞ്ഞു. ഇന്നലെ നടന്ന ലിവർപൂളിനെതിരായ മത്സരത്തിൽ സ്വന്തം ടീമിലെ കോണോർ കോഡിയുമായി കൂട്ടിയിടിച്ചാണ് പാട്രിസിയോക്ക് പരിക്കേറ്റത്.

പരിക്കേറ്റ താരത്തിന് ദീർഘ നേരം ഗ്രൗണ്ടിൽ ചികിത്സ നൽകിയതിന് ശേഷമാണ് ഗ്രൗണ്ടിൽ നിന്ന് കൊണ്ടുപോയത്. ഗ്രൗണ്ടിൽ നിന്ന് ഓക്സിജൻ നൽകിയതിന് ശേഷം മാത്രമാണ് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. മത്സരത്തിന്റെ 86ആം മിനുട്ടിൽ ലിവർപൂൾ താരം മുഹമ്മദ് സല ഗോളടിക്കാൻ മുന്നേറുന്ന സമയത്താണ് പാട്രിസിയോ സ്വന്തം ടീമിലെ താരവുമായി കൂട്ടിയിടിച്ചത്. മുഹമ്മദ് സലയുടെ ശ്രമം ഗോൾ ആയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയും ചെയ്തിരുന്നു. തുടർന്ന് മത്സരത്തിൽ 17 മിനുട്ടോളം ഇഞ്ചുറി ടൈം കളിക്കുകയും ചെയ്തിരുന്നു.