സിംബാബ്‍വേ ടി20 പരമ്പര അഫ്ഗാനിസ്ഥാന്റെ ഏഷ്യ കപ്പ് – ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്ക് ഗുണം ചെയ്യും

സിംബാബ്‍വേയുമായുള്ള ടി20 പരമ്പര അഫ്ഗാനിസ്ഥാന്റെ ഏഷ്യ കപ്പ് – ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞ അഫ്ഗാനിസ്ഥാന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാന്‍. മാര്‍ച്ച് 17ന് അബു ദാബിയിലെ ഷെയ്ഖ് സയ്യദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മാര്‍ച്ച് 19, 20 തീയ്യതികളിലാണ് ബാക്കി മത്സരങ്ങള്‍. ഒരു വര്‍ഷം മുമ്പാണ് അഫ്ഗാനിസ്ഥാന്‍ ഒരു ടി20 പരമ്പര കളിച്ചത്. അന്ന് അയര്‍ലണ്ടിനെതിരെ 2-1 ന്റെ പരമ്പര വിജയമാണ് ടീം നേടിയത്.

ടീമിന്റെ ഘടന തീരുമാനിക്കുന്നതിലും തയ്യാറെടുപ്പുകള്‍ക്കും സിംബാബ്‍വേയ്ക്കെതിരെയുള്ള പരമ്പര മികച്ചൊരു അവസരമാണെന്ന് അസ്ഗര്‍ അഫ്ഗാന്‍ അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ ടി20യില്‍ ആണ് ഏറ്റവും മികച്ച ടീമെന്നും കൂടുതല്‍ മത്സരങ്ങള്‍ ടീമിന് കളിക്കുവാനാകുകയാണെങ്കില്‍ അത് കൂടുതല്‍ മെച്ചപ്പെടുവാന്‍ സഹായിക്കുമെന്നും അഫ്ഗാനിസ്ഥാന്‍ നായകന്‍ പറഞ്ഞു.