റൂഡിഗർ ഈ സീസണിന്റെ അവസാനം ചെൽസി വിടും

Staff Reporter

ചെൽസി പ്രതിരോധ താരം അന്റോണിയോ റൂഡിഗർ ഈ സീസണിന്റെ അവസാനത്തോടെ ചെൽസി വിടുമെന്ന് ഉറപ്പായി. താരത്തിന് ചെൽസി മുൻപോട്ട് വെച്ച പുതിയ കാരാർ താരം നിഷേധിച്ചതോടെയാണ് താരം ഈ സീസണിന്റെ അവസാനം ടീം വിടുമെന്ന് ഉറപ്പായത്. ഈ സീസണിന്റെ അവസാനത്തോടെ ചെൽസിയിൽ താരത്തിൽ കരാർ അവസാനിക്കും.

കഴിഞ്ഞ സീസണിലും ഈ സീസണിലും ചെൽസിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് റൂഡിഗർ. ചെൽസി കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ റൂഡിഗർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. താരം ടീം വിടുന്നത് ചെൽസിക്ക് അടുത്ത സീസണിൽ കനത്ത തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. താരം ഏത് ടീമിലേക്ക് പോവുമെന്ന് ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് നേരത്തെ തന്നെ രംഗത്തുണ്ട്.