രാജസ്ഥാൻ റോയൽസിൽ മലയാളിപ്പെരുമ!!! ദേവ്ദത്ത് പടിക്കലിനെ സ്വന്തമാക്കി സഞ്ജുവിന്റെ റോയൽസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

യുവതാരം ദേവ്ദത്ത് പടിക്കലിനായി ഐപിഎല്‍ ലേല യുദ്ധത്തിനായി എത്തിയത് നാല് ടീമുകള്‍. മുംബൈ ഇന്ത്യന്‍സിന്റെയും ആര്‍സിബിയുടെയും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെയും വെല്ലുവിളി മറികടന്ന് 7.75 കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാന്‍ റോയൽസ് സ്വന്തമാക്കിയത്.

2 കോടി അടിസ്ഥാന വിലയുള്ള താരത്തിനായി ആര്‍സിബി രംഗത്തെത്തിയപ്പോള്‍ തന്നെ ചെന്നൈയും ഒപ്പം കൂടി. അധികം വൈകാതെ രാജസ്ഥാന്‍ റോയൽസ് രംഗത്തെത്തിയെങ്കിലും മുംബൈയും ചെന്നൈയും താരത്തിനായി ലേലപ്പോരിനിറങ്ങി.