ബ്രാവോയെ വിട്ട് കൊടുക്കാതെ ധോണി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ഡ്വൈൻ ബ്രാവോയെ 4.4 കോടിക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി. 2 കോടി ആയിരുന്നു ബ്രാവോയുടെ അടിസ്ഥാന വില. താരത്തിനായി സൺ റൈസേഴ്സും സി എസ് കെയും ആണ് പൊരുതിയത്. അവസാനം 4.4 കോടിക്ക് ബ്രാവോയെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി. അവസാന മൂന്ന് സീസണിലും ചെന്നൈക്ക് ഒപ്പം ബ്രാവോ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിലെ ചെന്നൈയുടെ കിരീട നേട്ടത്തിൽ താരം പ്രധാന പങ്കുവഹിക്കുകയും ചെയ്തു. മുമ്പ് മുംബൈ ക്ക് വേണ്ടിയും ബ്രാവോ ഐ പി എല്ലിൽ കളിച്ചിട്ടുണ്ട്.