റോയ് കൃഷ്ണയെ ബെംഗളൂരു എഫ് സി കൊണ്ടു പോയി

റോയ് കൃഷ്ണയെ അവസാനം ബെംഗളൂരു എഫ് സി സ്വന്തമാക്കി. കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ആയിരുന്നു റോയ് കൃഷ്ണക്കായി രംഗത്ത് ഉണ്ടായിരുന്ന മറ്റു രണ്ടു ക്ലബുകൾ. ഇരു ക്ലബുകളെയും മറികടന്നാണ് ബെംഗളൂരു എഫ് സി റോയ് കൃഷ്ണയെ സൈൻ ചെയ്തത്. കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഏറെ ആഗ്രഹിച്ചിരുന്ന താരമായിരുന്നു റോയ് കൃഷ്ണ.

34കാരനായ റോയ് കൃഷ്ണ മോഹൻ ബഗാനൊപ്പം 2019-20 സീസണിൽ ഐ എസ് എൽ കിരീടം നേടിയിരുന്നു. അവർക്ക് ഒപ്പം 66 മത്സരങ്ങൾ കളിച്ച റോയ് കൃഷ്ണ 40 ഗോളുകളും 18 അസിസ്റ്റും ടീമിനായി സംഭാവന ചെയ്തിട്ടുണ്ട്. ആല്വാരോ വാസ്കസ് ക്ലബ് വിട്ടത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ സ്ട്രൈക്ക ആണ് ഇപ്പോഴും അന്വേഷിക്കുന്നുണ്ട്.