ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി. ഇന്ന് ഘാനക്ക് എതിരായ മത്സരത്തിൽ റൊണാൾഡോ കളിയിലെ താരം ആവുക ആയിരുന്നു. പെനാൽട്ടി നേടി തുടർന്ന് ഗോൾ നേടി പോർച്ചുഗലിന് മുൻതൂക്കം നൽകിയ താരം കളിയിലെ താരം ആവുക ആയിരുന്നു.
2010 ലോകകപ്പിൽ ഐവറി കോസ്റ്റ്, ഉത്തര കൊറിയ, ബ്രസീൽ ടീമുകൾക്ക് എതിരെ കളിയിലെ താരം ആയ റൊണാൾഡോ 2014 ലോകകപ്പിൽ ഘാനക്ക് എതിരെ കളിയിലെ താരമായി. 2018 റഷ്യൻ ലോകകപ്പിൽ സ്‌പെയിൻ, മൊറോക്കോ ടീമുകൾക്ക് എതിരെ കളിയിലെ കേമൻ ആയ റൊണാൾഡോ 2022 ലോകകപ്പിലെ ആദ്യ മത്സരത്തിലും കളിയിലെ കേമൻ ആയി തിരഞ്ഞെടുക്കപ്പെടുക ആയിരുന്നു.