റൊണാൾഡോ തന്റെ ഭാവിയെ കുറിച്ച് ഉയരുന്ന അഭ്യൂഹങ്ങളൊക്കെ നിരസിച്ച് രംഗത്ത് എത്തി. തന്നെ കുറിച്ച് പടച്ചുവിടുന്ന വാർത്തകൾ തെറ്റാണെന്ന് റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് തിരിച്ചു പോകും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ റയലിൽ തന്റെ കഥ രചിച്ചു കഴിഞ്ഞത് ആ!എന്നും ഇപ്പോൾ തന്റെ ശ്രദ്ധ യുവന്റസിൽ മാത്രമാണെന്നും റൊണാൾഡോ പറഞ്ഞു. പി എസ് ജിയിലേക്ക് റൊണാൾഡോ പോകുമെന്നും അഭ്യൂഹങ്ങൾ ഉണ്ടയിരുന്നു. മാധ്യമങ്ങൾ ഈ ക്ലബുകളെ കൂടെ അപമാനിക്കുകയാണെന്നും റൊണാൾഡോ പറഞ്ഞു.
“എന്നെ അറിയാവുന്ന ഏതൊരാൾക്കും എന്റെ ജോലിയിൽ ഞാൻ എത്രമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് അറിയാം. കുറച്ച് സംസാരവും കൂടുതൽ പ്രവർത്തനവും, എന്റെ കരിയറിന്റെ തുടക്കം മുതൽ ഇത് എന്റെ വഴികാട്ടിയാണ്. എന്നിരുന്നാലും, അടുത്തിടെ പറഞ്ഞതും എഴുതിയതുമായ എല്ലാ കാര്യങ്ങളും കണക്കിലെടുക്കുമ്പോൾ, ഞാൻ എന്റെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. ഒരു മനുഷ്യനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും എന്നോടുള്ള അനാദരവിനേക്കാൾ, മാധ്യമങ്ങളിൽ എന്റെ ഭാവി ഉൾക്കൊള്ളുന്ന നിസ്സാരമായ രീതി ഈ കിംവദന്തികളുമായി ബന്ധപ്പെട്ട എല്ലാ ക്ലബ്ബുകളോടും അവരുടെ കളിക്കാർക്കും ജീവനക്കാർക്കും അനാദരവാണ്.” റൊണാൾഡോ പറഞ്ഞു.
റയൽ മാഡ്രിഡിലെ എന്റെ കഥ എഴുതി കഴിഞ്ഞതാണ്. അത് വാക്കുകളിലും അക്കങ്ങളിലും, ട്രോഫികളിലും ടൈറ്റിലുകലിലും രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലബ്ബിന്റെ എല്ലാ ആരാധകരുടെയും മനസ്സിലും താൻ ഉണ്ട്. ഞാൻ നേടിയതിനപ്പുറം, ആ ഒൻപത് വർഷങ്ങളിൽ എനിക്ക് റയലിനോട് ആഴമായ സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു, ഞാൻ ഇന്നും ആ സ്നേഹവും ബഹുമാനവും സൂക്ഷിക്കുന്നു. യഥാർത്ഥ റയൽ മാഡ്രിഡ് ആരാധകരുടെ ഹൃദയത്തിൽ താ തുടരുമെന്ന് എനിക്കറിയാം” റൊണാൾഡോ പറഞ്ഞു.
“എന്നെ ബന്ധപ്പെടുത്തുന്ന വാർത്തകളും കഥകളും പതിവായി വരുന്നുണ്ട്, യഥാർത്ഥ സത്യം കണ്ടെത്താൻ ശ്രമിക്കുന്നതിൽ ആർക്കും താല്പര്യമില്ല. എന്റെ പേര് ഉപയോഗിച്ച് കളിക്കാൻ ആളുകളെ അനുവദിക്കാൻ കഴിയില്ലെന്ന് പറയാൻ ഞാൻ ഇപ്പോൾ എന്റെ മൗനം വെടിയുകയാണ്. ഞാൻ എന്റെ കരിയറിലും എന്റെ ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, എനിക്ക് അഭിമുഖീകരിക്കേണ്ട എല്ലാ വെല്ലുവിളികൾക്കും പ്രതിജ്ഞാബദ്ധൻ ആണ്. മറ്റെല്ലാം? മറ്റെല്ലാം വെറും സംസാരമാണ്” – റൊണാൾഡോ കുറിപ്പ് അവസാനിപ്പിച്ചു.