സെർബിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ റഫറി ഗോൾ നൽകാത്തതിനെതിരെ പ്രതിഷേധിച്ച് കളം വിട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ സെർബിയക്കെതിരായ മത്സരത്തിൽ 2-2 എന്ന നിലയിൽ നിൽക്കുമ്പോഴാണ് പോർച്ചുഗൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ ഗോൾ നേടിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശ്രമം സെർബിയൻ താരം മിട്രോവിച്ച് തടഞ്ഞെങ്കിലും പന്ത് ഗോൾ വര കടന്നെന്ന് വളരെ വ്യക്തമായിരുന്നു. എന്നാൽ റഫറി ഈ ഗോൾ അനുവദിച്ചില്ല.തുടർന്ന് മത്സരത്തിന്റെ അവസാന മിനുട്ടിൽ വിജയ ഗോൾ നിഷേധിച്ചതോടെ രോക്ഷാകുലനായ റൊണാൾഡോ മത്സരം അവസാനിക്കുന്നതിന് മുൻപ് തന്നെ ക്യാപ്റ്റൻ ആം ബാൻഡ് നിലതെറിഞ്ഞ് ഗ്രൗണ്ടിൽ നിന്ന് പോവുകയായിരുന്നു.
റഫറിയോട് പ്രതിഷേധിച്ചതിന് റൊണാൾഡോക്ക് റഫറി മഞ്ഞ കാർഡ് കാണിക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ ആദ്യ പകുതിയിൽ 2-0ന് മുന്നിട്ട് നിന്നതിന് ശേഷമാണ് സെർബിയ 2 ഗോൾ തിരിച്ചടിച്ച് മത്സരം സമനിലയിൽ ആക്കിയത്.