റൊണാൾഡോ ചെയ്തത് ശരിയായില്ല എന്ന് ഷിമൈക്കിൾ

Newsroom

Picsart 22 10 20 17 26 03 146
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇന്നലത്തെ മത്സരത്തിൽ അവർ സ്പർസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഈ വിജയം യുണൈറ്റഡ് ആഘോഷിക്കുമ്പോൾ അതിൽ വിഷമം ആയത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതികരണം ആയിരുന്നു. ഇന്നലെ ബെഞ്ചിൽ ആയിരുന്ന റൊണാൾഡോ മത്സരം അവസാനിക്കും മുമ്പ് കളം വിട്ട് ഡ്രസിംഗ് റൂമിലേക്ക് പോയിരുന്നു. താൻ കളത്തിൽ ഇറങ്ങില്ല എന്ന് ഉറപ്പായപ്പോൾ ആയിരുന്നു റൊണാൾഡോ കളി അവസാനിക്കാൻ കാത്തു നിൽക്കാതെ ഗ്രൗണ്ട് വിട്ടത്.

Img റൊണാൾഡോ Wa0005

റൊണാൾഡോ ചെയ്തത് ശരിയായില്ല എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ പീറ്റർ ഷിമൈക്കിൾ പറഞ്ഞു. ആദ്യമായാണ് എനിക്ക് റൊണാൾഡോയിൽ നിരാശ വരുന്നത്. സാധാരണയായി റൊണാൾഡോയെ എല്ലാ കാര്യങ്ങളിലും താൻ പിന്തുണയ്ക്കാറുണ്ട്. ഷീമൈക്കിൽ പറഞ്ഞു.

ഇപ്പോഴും റൊണാൾഡോയുടെ സാഹചര്യം ഞാൻ മനസ്സിലാക്കുന്നു. പക്ഷെ ക്ലബിന് ഇപ്പോൾ ഇത്തരം വിവാദങ്ങളിൽ ശ്രദ്ധ കൊടുക്കേണ്ടി വരുന്നത് ഒരു നിരാശയാണ്. അത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ല. ഷീമൈക്കിൾ പറഞ്ഞു.