2015നു ശേഷം ആദ്യമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ബംഗ്ലാദേശിലേക്ക്

Picsart 22 10 20 16 37 22 120

2015നു ശേഷം ആദ്യമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ബംഗ്ലാദേശ് സന്ദർശനം നടത്തുന്നു. മൂന്ന് ഏകദിനങ്ങൾക്കും രണ്ട് ടെസ്റ്റുകൾക്കുമായാകും ഇന്ത്യ ബംഗ്ലാദേശിലേക്ക് പോവുക. ഡിസംബർ 4 ന് എകദിന പരമ്പര ആരംഭിക്കും. ഡിസംബർ അവസാനം വരെ ഇന്ത്യ ബംഗ്ലാദേശിൽ തുടരും.

ഇന്ത്യ 010000

ഇന്ത്യയെ സ്വാഗതം ചെയ്യുന്നതിൽ ബിസിബി പ്രസിഡന്റ് നസ്മുൽ ഹസ്സൻ സന്തോഷം പ്രകടിപ്പിച്ചു. സമീപകാല ചരിത്രത്തിലെ ബംഗ്ലാദേശ്-ഇന്ത്യ പോരാട്ടങ്ങൾ ഞങ്ങൾക്ക് ചില ഐതിഹാസിക മത്സരങ്ങൾ നൽകിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ആരാധകർ മറ്റൊരു അവിസ്മരണീയമായ പരമ്പര ആയിരിക്കും ഇത് എന്നും പരമ്പര ആരംഭിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നും ബിസിബി പ്രസിഡന്റ് നസ്മുൽ ഹസ്സൻ പറഞ്ഞു.