ചാമ്പ്യൻസ് ലീഗിൽ വലൻസിയക്കെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ട ചുവപ്പ് കാർഡിൽ ഒരു മത്സരത്തിൽ മാത്രമെ താരം വിലക്ക് അനുഭവിക്കേണ്ടതുള്ളൂ. റൊണാൾഡോയുടെ അപ്പീലിൽ ഇന്ന് യുവേഫ തീരുമാനം എടുത്തു. ഇതോടെ യങ് ബോയ്സിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരം മാത്രമെ റൊണാൾഡോക്ക് നഷ്ടമാവുകയുള്ളൂ. അതു കഴിഞ്ഞ് വരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള മത്സരത്തിൽ റൊണാൾഡോക്ക് കളിക്കാം.
ഇതോടെ ഓൾഡ്ട്രാഫോർഡിലേക്ക് ഉള്ള റൊണാൾഡോയുടെ മടക്കം എന്ന ആരാധകരുടെ ആഗ്രഹവും നടക്കും. മുമ്പ് റയൽ മാഡ്രിഡിനൊപ്പവും റൊണാൾഡോ ഓൾഡ്ട്രാഫോർഡിൽ കഴിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെ വളർന്നു വന്ന റൊണാൾഡോക്ക് ഇപ്പോഴും മാഞ്ചസ്റ്ററിൽ നിറയെ ആരാധകർ ആണ്.
റഫറിയുടെ തെറ്റായ തീരുമാനമായിരുന്ന്യ് വലൻസിയക്കെതിരെ റൊണാൾഡോയുടെ റെഡ് കാർഡിൽ കലാശിച്ചത്. വലൻസിയ താരം മുറീലോ ഡൈവ് ചെയ്തതിനെതിരെ റൊണാൾഡോ തിരിഞ്ഞപ്പോൾ തെറ്റിദ്ധരിച്ച റഫറി ചുവപ്പ് കാർഡ് നൽകുകയായിരുന്നു. റൊണാൾഡോ താരത്തെ ഫൗൾ ചെയ്യുകയോ മറ്റുമോ ചെയ്തിരുന്നില്ല. അദ്ദേഹത്തിന്റെ കരിയറിൽ ചാമ്പ്യൻസ് ലീഗിൽ ലഭിച്ച ആദ്യത്തെ ചുവപ്പ് കാർഡായിരുന്നു ഇത്.