ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതോടെ മെസ്സിക്ക് മൂന്ന് റെക്കോർഡുകൾ തന്റെ പേരിലാക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. ഒന്ന് ലാലിഗയിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടുന്ന താരമെന്ന റെക്കോർഡാണ്. ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കാണ് ആ റെക്കോർഡ് ഉള്ളത്. 34 ഹാട്രികാണ് റൊണാൾഡോ ലാലിഗയിൽ അടിച്ചു കൂട്ടിയിട്ടുള്ളത്. മെസ്സിക്ക് 30 ഹാട്രിക്കുകകളാണ് ഉള്ളത്. 5 ഹാട്രിക്കുകൾ കൂടെ കണ്ടെത്തിയാൽ ഈ റെക്കോർഡ് മെസ്സിക്ക് ഒപ്പമാകും.
ചാമ്പ്യൻസ് ലീഗിൽ ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡാണ് അടുത്തത്. ഇപ്പോൾ ആ റെക്കോർഡും റൊണാൾഡോയ്ക്കാണ്. 106 ഗോളുകളാണ് റൊണാൾഡോ റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗിൽ സ്കോർ ചെയ്തിട്ടുള്ളത്. 100 ചാമ്പ്യൻസ് ലീഗ് ഗോളുകളാണ് മെസ്സിക്ക് ബാഴ്സയ്ക്കൊപ്പം ഉള്ളത്.
യുവേഫ ടീം ഓഫ് ദി ഇയറിൽ ഒരേ ക്ലബിൽ നിന്ന് കൊണ്ട് തന്നെ ഏറ്റവും കൂടുതൽ തവണ ഭാഗമാവുക എന്നതാണ് അടുത്ത റെക്കോർഡ്. ഇപ്പോൾ മെസ്സിയും റൊണാൾഡോയും ഒപ്പത്തിനൊപ്പം ആണ്. ഇരുവരും 9 തവണ ഒരു ക്ലബിൽ നിന്ന് മാത്രം യുവേഫ ടീമിൽ എത്തിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial