പ്രീസീസൺ; അയാക്സിനെ തളച്ച് വോൾവ്സ്

- Advertisement -

പ്രീസീസൺ ഒരുക്കത്തിൽ ഡച്ച് കരുത്തരായ അയാക്സിനെ പ്രീമിയർ ലീഗ് ക്ലബായ വോൾവ്സ് തളച്ചു. ബേങ്ക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാൺ വോൾവ്സ് 1-1 എന്ന സമനില പിടിച്ചത്. അയാക്സിനെ ആദ്യ പകുതിയിൽ ഡാനി വാൻ ഡെർ ബീക് ഒരു ഗോളിന് മുന്നിൽ എത്തിച്ചിരുന്നു. രണ്ടാം പകുതിയിൽ റൂബെൻ നവെസാണ് വോൾവ്സിന് സമനില ഗോൾ നേടിക്കൊടുത്തത്. പെനാൾട്ടിയിൽ നിന്നായിരുന്നു റൂബന്റെ ഗോൾ.

കഴിഞ്ഞ ആഴ്ച പുതിയ കരാർ ഒപ്പിട്ട നവെസിൽ തന്നെയാണ് പ്രീമിയർ ലീഗിലും വോൾവ്സിന്റെ പ്രതീക്ഷ. പോർച്ചുഗൽ ഗോൾകീപ്പറായ പാട്രിസിയോ ടീമിനൊപ്പം ഉണ്ടായിരുന്നു എങ്കിലും അയാക്സിനെതിരെ കളിച്ചില്ല. സ്പോർടിംഗ് വിട്ട് വോൾവ്സിൽ എത്തിയ പാട്രിസിയോയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് വോൾവ്സ് ആരാധകർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement