മലപ്പുറം സ്വദേശി ഉനൈസ് കൊൽക്കത്തയിൽ കളിക്കും

- Advertisement -

മലപ്പുറം സ്വദേശിയായ മിഡ്ഫീൽഡർ ഉനൈസ് ഇനി കൊൽക്കത്തയിൽ കളിക്കും. കൊൽക്കത്തൻ ഫുട്ബോൾ ലീഗ് ക്ലബായ പതചക്രയാണ് ഉനൈസിനെ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ കേരള പ്രീമിയർ ലീഗി സാറ്റ് തിരൂരിനായി ഉനൈസ് നടത്തിയ പ്രകടനമാണ് താരത്തെ കൊൽക്കത്തയിൽ എത്തിച്ചത്.

സാറ്റ് കഴിഞ്ഞ കെ പി എല്ലിൽ സെമി ഫൈനൽ വരെ മുന്നേറിയിരുന്നു. സാറ്റിന്റെ അക്കാദമി ടീമുകളിലൂടെ വളർന്നു വന്ന ഉനൈസ് സാറ്റ് വിട്ട് വേറൊരു ക്ലബിനായി പന്ത് കളിക്കുന്നത് ഇതാദ്യമായാണ്. അവസാന ആഴ്ചകളിലായി കൊൽക്കത്തയിൽ പഥചക്രക്ക് ഒപ്പം ട്രയൽസിൽ ഉണ്ടായിരുന്ന ഉനൈസ് സൗഹൃദ മത്സരങ്ങളിൽ ഇതിനകം തന്നെ പതചക്രയ്ക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്.

കേരള ഫുട്ബോളിന്റെ പുതിയ നല്ല മാറ്റങ്ങൾക്കായി എപ്പോഴും മുന്നിൽ ഉള്ള കേരള ഫുട്ബോൾ ലൈവ് (KFL) ആണ് ഉനൈസിന്റെ ട്രാൻസ്ഫറിന് പിറകിൽ പ്രവർത്തിച്ചിരിക്കുന്നത്. കേരള താരങ്ങൾക്ക് ദേശീയ ഫുട്ബോളിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിൽ കെ എഫ് എൽ മുമ്പും മാതൃകയായിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement