“മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നെ ചതിച്ചു, ടെൻ ഹാഗിനെ താൻ ബഹുമാനിക്കുന്നില്ല” – ക്ലബിനെ അടിച്ചാക്ഷേപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Picsart 22 11 14 03 58 31 487

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗും ഒപ്പം ക്ലബിലെ ചിലരും തന്നെ ചതിക്കുകയാണ് ചെയ്തത് എന്ന് പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിൽ റൊണാൾഡോ പറയുന്നു. തന്നെ ഈ ക്ലബിന് വേണ്ട. ഈ ക്ലബ് തന്നെ പുറത്താക്കാൻ ആണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ സീസണിലും ചിലർക്ക് താൻ ഇവിടെ കളിക്കുന്നത് ഇഷ്ടമായിരുന്നില്ല എന്ന് റൊണാൾഡോ അഭിമുഖത്തിൽ പറഞ്ഞു.

Picsart 22 11 14 03 58 41 779

ഈ സീസൺ തുടക്കത്തിൽ റൊണാൾഡോ ക്ലബ് വിടാൻ ശ്രമിച്ചിരുന്നു എങ്കിലും നടന്നിരുന്നില്ല. റൊണാൾഡോയെ ടെൻ ഹാഗ് പല മത്സരങ്ങളിലും ബെഞ്ചിൽ ഇരുത്തിയത് താരത്തെ പ്രകോപിപിച്ചിരുന്നു. ഒരു മത്സരത്തിൽ താരം കളി തീരും മുമൊ സ്റ്റേഡിയം വിടുകയും തുടർന്ന് ചെൽസിക്ക് എതിരായ മത്സരത്തിൽ റൊണാൾഡോയെ ടെൻ ഹാഗ് മാറ്റി നിർത്തുകയും ചെയ്തു. റൊണാൾഡോ ടെൻ ഹാഗിനെയും വിമർശിക്കുന്നുണ്ട്. ടെൻ ഹാഗിനെ താൻ ബഹുമാനിക്കുന്നേ ഇല്ല എന്ന് അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. ടെൻ ഹാഗ് എന്നെ ബഹുമാനിക്കുന്നില്ല. പിന്നെ എന്തിന് ഞാൻ ടെൻ ഹാഗിനെ ബഹുമാനിക്കണം. എന്നെ ബഹുമാനിക്കുന്നവരെ മാത്രമെ ഞാൻ ബഹുമാനിക്കൂ. റൊണാൾഡോ പറഞ്ഞു.

റൊണാൾഡോ 22 11 14 03 58 59 861

കഴിഞ്ഞ സീസണിൽ യുണൈറ്റഡ് പരിശീലകനായിരുന്നു റാൾഫ് റാഗ്നികിനെ കുറിച്ച് താൻ കേട്ടിട്ടു പോലും ഇല്ലായിരുന്നു എന്നും റൊണാൾഡോ വിവാദ ഇന്റർവ്യൂവിൽ പറയുന്നു. ഒരു കോച്ച് പോലും അല്ലാത്ത അയാൾ എങ്ങനെ യുണൈറ്റഡിനെ പരിശീലിപ്പിച്ചു എന്നും റൊണാൾഡോ ചോദിക്കുന്നു.

ജനുവരി ട്രാംസ്ഫർ വിൻഡോയ്ക്ക് മുന്നേയുള്ള യുണൈറ്റഡിന്റെ അവസാന മത്സരം കഴിഞ്ഞതിനു പിന്നാലെ ആണ് റൊണാൾഡോ ഈ അഭിമുഖം പുറത്തു വിട്ടത്. ഇനി ലോകകപ്പ് കഴിഞ്ഞ വന്ന് ക്ലബ് മാറാൻ ആണ് റൊണാൾഡോ ഉദ്ദേശിക്കുന്നത് എന്ന് ഈ അഭിമുഖത്തിലൂടെ വ്യക്തമാണ്.