ഇന്നലെ യുവേഫ നാഷൺസ് ലീഗിൽ പോർച്ചുഗൽ കിരീടം ഉയർത്തിയിരുന്നു. നെതർലന്റ്സിനെ തോൽപ്പിച്ചായിരുന്നു പോർച്ചുഗലിന്റെ കിരീട നേട്ടം. ഈ കിരീടത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ കിരീടങ്ങളുടെ എണ്ണം 29 ആയിരിക്കുകയാണ്. തന്റെ വ്യക്തികത നേട്ടങ്ങൾക്ക് ഒപ്പം ടീമിന്റെ കിരീട നേട്ടങ്ങൾ കൂടെ ആകുന്നതോടെ റൊണാൾഡോയുടെ കരിയർ പകരം വെക്കാനില്ലാത്തത് ആവുകയാണ്.
റൊണാൾഡോയുറടെ ഫുട്ബോൾ ലോകത്തെ പ്രധാന എതിരാളിയായ മെസ്സിക്ക് ക്രിസ്റ്റ്യാനോയേക്കാൾ കിരീടങ്ങൾ ഉണ്ട് എങ്കിലും അത് മുഴുവൻ ക്ലബിനൊപ്പം ആണ്. ദേശീയ സീനിയർ ടീമിനൊപ്പം രണ്ട് കിരീടങ്ങൾ ആണ് ഇപ്പോൾ റൊണാൾഡോ നേടിയിരിക്കുന്നത്. ഇത് റൊണാൾഡോയ്ക്ക് അഭിമാനകരമായ നേട്ടമാണ്. നേഷൺസ് കപ്പിന് മുമ്പ് യൂറോ കപ്പും പോർച്ചുഗലിനൊപ്പം റൊണാൾഡോ ഉയർത്തിയിരുന്നു.
മൂന്ന് രാജ്യങ്ങളിലെ ലീഗ് കിരീടങ്ങൾ, അഞ്ച് ചാമ്പ്യൻസ് ലീഗുകൾ എന്ന് തുടങ്ങി നിരവധി കിരീടങ്ങളാണ് റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത്. റൊണാൾഡോ ഇതുവരെ നേടിയ കിരീടങ്ങൾ നോക്കാം.
Sporting:
🏆 Supertaça
Man Utd:
🏆 3 PL
🏆 2 EFL Cup
🏆 Community Shield
🏆 FA Cup
🏆 CWC
🏆 UCL
Real:
🏆 4 UCL
🏆 3 CWC
🏆 2 LaLiga
🏆 2 Super Cup
🏆 2 Supercopa
🏆 2 Copa del Rey
Juventus:
🏆 Serie A
🏆 Supercoppa
Portugal:
🏆 Euros
🏆 Nations League